Wednesday, November 10, 2010

എന്റെ അടുത്ത ബ്രാന്തിനായി കാത്തിരിക്കുക...!!
malayalam type chythutharuna suhruthakalude abhavam moolam njaan manglish anna language thanne thiranjedukkaan nirbhdhikkapettu!!

bangalorele adyathe orkkan eshtta petta veedu annuparayaan eshttamullathu hulimavile ente bhavanam.chuttum pachapattu viricha mythaanam athinte akadesham nadubahgathaayi sthithi cheyyunna cicilia cuttinho anna oru coorg namadheyathil ulla oru double bedroom independent ,land phone connectionodukoodiyulla oru sundhra bhavanam,veetilekku vishppu mattan vendiyulla sandhangal thannirunnathu ellavarkkum priyapetta vinodinte kk stores.athinte owner mr mukundhan,avarude molum ante oru aniyathy kutty aayirunnu.ee veetil eni aarkkum rentinu thamasikkaan kazhiyilla,aa veedinte shvadhahavum kazhinjaanu njaanum binuvum hulimavinodu vida paranjathu,aaa veedinte maranam njangalkku sammaanichathu 40000rs aayirunnu,marien anna bangalorile aattavum valiya consaltency yude nedum thoonennu visheshippikkaavunna mr wilsonte athikroramaaya ishitika kondu binu annu parayunna oru yuvaavintethalakketta adi kazhinjulla deenerodhanthe thudarnnaayirunnu hulimaavile jeevathathodulla vida parachil,



Sunday, November 7, 2010

മിന്നല്‍


 എന്റെ ഗ്രാമം എനിക്ക് പ്രിയപെട്ടതായിരുന്നില്ല... വീട്ടില്‍ വെളിച്ചം കടക്കാത്ത ഒരു മുറി. അതായിരുന്നു എനിക്ക് പ്രിയപെട്ടത്‌... എന്റെ മനസ്സും അതുപോലെതന്നെ..!!
എന്റെ വിഷമങ്ങളും എന്റെ ദുഖങ്ങളും എന്നും എന്റെ കൂടെ..!! പത്താംതരം മുഴുവിപിച്ച് നാട്ടില്‍ നിന്നും ദൂരെ അകലാന്‍ വിതുമ്പുന്ന മനസ്സുമായി നീളുന്ന യാത്രകളില്‍ ഞാന്‍ ആരെയൊക്കെയോ പരതി.. അതിനിടയില്‍ നീണ്ട വെളുത്ത ഒരു യുവാവിനെ LIONS ക്ലബ്ബില്‍ വച്ച് പരിജയപെട്ടു.. സന്ദ്യാ സമയങ്ങളില്‍ ഒരു ബാറ്റുമായി മനസ്സിന്റെ ദുഖങ്ങളെ മാറാന്‍ എന്ന വണ്ണം ചിലവിടുന്ന ഒരു സ്ഥലം..
കുറെ ജാടക്കാര്‍, ഡോക്ടര്‍മാര്‍ , അവരുടെ പൊങ്ങച്ചങ്ങള്‍ എല്ലാം കേട്ട് ഇത്തിരി സമയം.. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടി പോവുന്ന ചില നിമിഷങ്ങളും വന്നു വീഴാര്‍ഉണ്ടായിരുന്നു.. ഇതിനെല്ലാം ഉത്തരമെന്ന പോലെ ഒരു ഉപരി പഠനമെന്ന ചിന്താഗതിയില്‍ ഞാന്‍ എന്റെ നാടിനോട് വിട പറഞ്ഞു.. പിനീട് ഈ തണുത്തുറഞ്ഞ ബംഗ്ലൂരില്‍ നീണ്ട 15  വര്‍ഷ കാലം..
ഈ കാലം എന്നെ ഒരുപാടു പഠിപിച്ചു എന്ന് എനിക്ക് മനസിലായത് ഇവിടെ ഞാന്‍ തനിയെ നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍ കൊണ്ടായിരുന്നു.. ഈ പ്രശങ്ങള്‍ തരണം ചെയ്തു  ഞാന്‍ എഴുനേറ്റു നില്‍ക്കുമ്പോള്‍ ഈ ബംഗ്ലൂര്‍ ജീവിതം ഞാന്‍ സ്മരണയോടെ ഓര്‍ക്കുന്നു...
ഇതിനിടയില്‍ എന്റെ മനസ്സിനെ ആടി ഉലച്ച ഒരു സ്നേഹ നൊമ്പരം!!

ഈ സ്നേഹത്തെ  ഒരു പ്രേമം എന്ന് വിളിച്ചു തരം താഴ്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. അവള്‍ എന്റെ മനസിലെ റാണിയായിരുന്നു... ഒരുപാട് തിരക്കുകള്‍കിടയില്‍ കണ്ണുകള്‍ തമ്മില്‍ കൂടിമുട്ടുനതായിരുന്നോ സ്നേഹം.. ആഴ്ചയില്‍ ഒന്നോ
രണ്ടോ ഫോണ്‍ ലാന്‍ഡ്‌ ഫോണ്‍ കോളുകള്‍.. പന്ജാര വാക്കുകളോ, സ്നേഹ ഭാഷ്യങ്ങളോ ഇല്ലാത്ത ചില്ല നേരം പോക്കുകള്‍.. ഇങ്ങനെ ഒക്കെ നീണ്ടു പോയ ആ സൌഹൃദം എന്റെ വെളിച്ചം കടക്കാത്ത മനസ്സില്‍ ഒരു ആഗ്രഹത്തെ വള്ളര്തുന്നത് ഞാന്‍ പോലും അറിഞ്ഞില്ലായിരുന്നു...
ആ മനസ്സിന്റെ അന്ധകാരത്തില്‍ നിന്നും ഞാന്‍ ഒരിക്കല്‍ അവളോട്‌ ചോദിച്ചു..
എന്റെ ഈ മനസ്സില്‍ ഒരു ആഗ്രഹം.. ജീവിതകലമാത്രെയും എന്റെ അടുത്ത് ഇരുന്നുകൂടെ.. അവള്‍ ചിരിച്ചു കൊണ്ട് കളിയാക്കി.. എന്താ വികൃതി..
ഈ കളിയാക്കല്‍ ഒന്ന് നിര്‍ത്തികൂടെ..
നാട്ടിലേക്ക് അവധിക്കു പോയ ഒരു ദിവസം മുതലെടുത്തുകൊണ്ടായിരുന്നു   ഈ ചോദ്യം.. പിറ്റേ ദിവസം തന്നെ ബംഗ്ലോര്‍ക്ക് വണ്ടി കേറി..
ഇവിടെ എത്തിയതിനു ശേഷം അമ്മക്ക് ഒരു ഫോണ്‍ കോള്‍.. അവളെ ഇഷ്ടമാ..
ജീവിതത്തിലേക്ക് എന്റെ കൂടെ കൂട്ടാന്‍ ഒന്ന് സഹായിക്കാമോ.. എന്റെ ആഗ്രഹങ്ങള്‍ക്ക് എതിര് പറയാന്‍ പറ്റാത്ത എന്റെ അമ്മയുടെ മനസ്സ് ഞാന്‍ അപോഴും കണ്ടു.. ഈ സംഭവത്തിനു സാക്ഷിയായതാവട്ടെ അമ്മയുടെ അതെ  സ്ഥാനം കൊടുത്തിരുന്ന എന്നേക്കാള്‍ പതിനന്ജിലേറെ വയസ്സുള്ള എന്റെ മൂത്ത ചേച്ചിയും അവളുടെ പ്രിയപെട്ടവനും എന്റെ അമ്മയും കുഞ്ഞേച്ചിയും  ചേര്‍ന്നായിരുന്നു...

ഇനിയും അവളെ കുറിച്ച് എന്തു  പറയാന്‍, എന്റെ മനസ്സില്‍ കിടന്നു മരവിച്ചു.. എന്നെന്നേക്കുമായി.. ഇതാണോ എന്റെ മനസിന്റെ ചരമ കുറിപ്പ്..!!

ഒറ്റപാലം... ഓര്‍ക്കാന്‍ ഇഷ്ടപെടുന്ന ചില നിമിഷങ്ങള്‍.. 
എന്റെ മനസ്സില്‍ അമ്മയെപോലെ ഇഷ്ടപെടുന്ന ഒരു സ്ത്രീയെ സമ്മാനിച്ച കൌമാര ജീവിതം. അതില്‍ ഞാനും  ഒരുപാട് സന്തോഷിച്ചു.. ആരെക്കാളും... എല്ലാത്തിനും ഉപരി ഒരുപാട് കഷ്ടപാടുകള്‍കിടയില്‍ നിന്നും വന്ന ഒരു മനസ്സ്.. ആ മനസിനെ സന്തോഷിപിക്കാന്‍ മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ.. എന്നും, ഇന്നും, എവിടെയൊക്കെയോ ഞാന്‍ തെറ്റി..
എന്റെ മനസിന്റെ കണക്കുകൂട്ടലുകള്‍  എവിടെയോക്കെയാണോ   തെറ്റിയത്.. അത്  നീ പറ... അതാണ്‌ നിന്റെ അവകാശം.. 
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ സന്തോഷവും സങ്കടവും അതിന്റെ ഉച്ചസ്ഥായില്‍ തന്നെ..
ഇതും എന്റെ നഷ്ടം തന്നെ എന്ന്  തിരിച്ചരിഞ്ഞെങ്കിലും  കാലത്തിന്റെ മാറ്റം എന്നെ ജീവിക്കാന്‍ പ്രേരിപിച്ചു.. ഇപ്പോള്‍ വീണു കിട്ടുന്ന നിമിഷങ്ങള്‍ അവളുടെ സബ്ദത്തിനു വേണ്ടി  കാതോര്‍ത്തിരിക്കുന്നു.. മുഴങ്ങുന്ന ചിരിയും ചിരിയുടെ അവസാനത്തെ തേങ്ങലുകളും  എല്ലാം ഇനി കുറച്ചു മാസം കൂടി ബാകി നിര്‍ത്തി അവളും...


പ്രായം എന്റെ ത്വക്കിനെയും മനസിനെയും ബാധിച്ചു കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ പ്രാര്‍ഥനയും  കുമ്പസാരവുമായി എന്റെ കൂട്ടിനു വേണ്ടിയുള്ള തിരചിലില്ലാണ്...

എന്റെ ഭവനം...

എന്റെ അടുത്ത ഭ്രാന്തിനായി  കാത്തിരിക്കുക...!!





Saturday, November 6, 2010